‘നീറ്റ് പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചിട്ടില്ല, ഫലം റദ്ദാക്കേണ്ടതില്ല’; ക്രമക്കേട് 2 ഇടങ്ങളിൽ മാത്രമെന്നും സുപ്രീം കോടതിയിൽ എൻടിഎ

ദില്ലി: നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചുകൊണ്ട് റിപ്പോർട്ട് നൽകി. ക്രമക്കേട് സംഭവിച്ചു എന്നത് യാഥാർത്ഥ്യമാണെങ്കിലും നീറ്റ് പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചിട്ടില്ല എന്നാണ് എൻ ടി എ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. 2 ഇടങ്ങളിൽ മാത്രമാണ് ക്രമക്കേട് നടന്നിട്ടുള്ളതെന്നും അതുകൊണ്ടുതന്നെ പരീക്ഷ ഫലം റദ്ദാക്കേണ്ടതില്ലെന്നും എൻ ടി എ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

പാട്ന, ഗ്രോധ എന്നിവിടങ്ങളിൽ മാത്രമായി ഒതുങ്ങുന്ന ക്രമക്കേടുകൾ മാത്രമാണ് നടന്നിട്ടുള്ളത്. തെറ്റായ കാര്യങ്ങൾ ചില വിദ്യാർത്ഥികൾ നടത്തിയതായി കണ്ടെത്തിയത് ചിലയിടങ്ങളിൽ മാത്രമാണെന്നും ഹർജിക്കാർ ഉന്നയിക്കുന്ന സംഭവങ്ങൾക്ക് ഇതുമായി ബന്ധമില്ലെന്നും എൻ ടി എ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.

More Stories from this section

family-dental
witywide