വരുമോ സൂപ്പർ പോരാട്ടം, റായ്ബറേലിയിൽ നൂപുർ ശർമയെ കളത്തിലിറക്കാൻ ബിജെപി, ചർച്ച സജീവം

ന്യൂഡൽഹി: ​ഗാന്ധി കുടുംബം വർഷങ്ങളായി മത്സരിച്ച് ജയിക്കുന്ന റായ്ബറേലിയിൽ ഇത്തവണ വിവാദ നായിക നൂപുർ ശർമയെ കളത്തിലിറക്കാൻ ബിജെപി. റായ്ബറേലിയിൽ ഇക്കുറി കോൺ​ഗ്രസ് സ്ഥാനാർഥിയായി പ്രിയങ്കാ ​ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ബിജെപി നൂപുർ ശർമയെ കളത്തിലിറക്കുമെന്ന് വാർത്തകൾ വന്നത്.

പ്രവാചകനെതിരെ പ്രസ്താവന നടത്തിയാണ് നൂപുർ ശർമ വിവാദത്തിൽപ്പെട്ടത്. 2004 മുതൽ തുടർച്ചയായി സോണിയാ ഗാന്ധി വിജയിച്ച മണ്ഡലമാണ് റായ്ബറേലി. ഇത്തവണ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച സോണിയ, രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെ‌ട്ടു. 2019ൽ ഉത്തർപ്രദേശിലെ 62 ലോക്സഭ മണ്ഡലങ്ങളിലും ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസിനു കിട്ടിയ ഏക വിജയം റായ്ബറേലിയിലായിരുന്നു.

കഴിഞ്ഞ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാളിനെതിരെ നൂപുർ ശർമ മത്സരിച്ചിരുന്നു. കഴിഞ്ഞ വർഷം ടിവി ചർച്ചയ്ക്കിടെയായിരുന്നു നൂപുർ ശർമയുടെ പ്രവാചകനെതിരെയുള്ള വിവാദ പരാമർശങ്ങൾ. വ്യാപക വിമർശനം ഉയർന്നതിനെ തുടർന്ന് നൂപുറിനെയും ഡൽഹി മാധ്യമ വിഭാഗം തലവൻ നവീൻ കുമാർ ജിൻഡലിനെയും ബിജെപി പുറത്താക്കി.

ഭീഷണി ഉയർന്നതിനെ തുടർന്ന് നൂപുറിനും കുടുംബത്തിനും ഡൽഹി പൊലീസ് സുരക്ഷ ഏർപ്പെടുത്തി. സ്വരക്ഷയ്ക്കായി തോക്ക് കൈവശം വയ്ക്കാൻ ലൈസൻസ് അനുവദിച്ചു.

Nupur sharma may contest as bjp candidate in Raebareli

More Stories from this section

family-dental
witywide