
കോട്ടയം: കോട്ടയം മൂലവട്ടത്ത് വിഷാംശം ഉള്ളില്‍ ചെന്ന് ഗൃഹനാഥന്‍ മരിച്ചു. മുപ്പായിപാടം വിദ്യാധരന്‍ (63) ആണ് മരിച്ചത്. അവശനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിദ്യാധരന്‍ അരളി ഇലയുടെ ജ്യൂസ് കഴിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. അരളിയിലയിലെ വിഷാംശമാണ് ജീവനെടുത്തതെന്നാണ് കരുതുന്നത്. ഔഷധമാണെന്ന് കരുതി അരളി ഇലയുടെ ജ്യൂസ് ഉണ്ടാക്കി കഴിക്കുകയായിരുന്നു. ജ്യൂസ് കുടിച്ചതിനെക്കുറിച്ച് ബന്ധുക്കളോട് പറഞ്ഞതോടെയാണ് അരളിയിലയാണ് കഴിച്ചതെന്ന് കണ്ടെത്തിയത്. ഇതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Tags:









