
തൃശ്ശൂർ: തൃശ്ശൂരിലെ വിവിധ സർക്കാർ ആസ്പത്രികളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള കീരങ്കുളങ്ങര പാറയിൽ വീട്ടിൽ ഡോ. അപർണ ദേവി അന്തരിച്ചു. ആനരോഗ ചികിത്സകൻ പരേതനായ ഡോ. രാധാകൃഷ്ണ കൈമളാണ് ഭർത്താവ്. പരേതരായ പ്രഫ. കാഞ്ഞിങ്ങാട്ട് കേശവൻ നായരുടെയും പാറയിൽ രാധമ്മയുടെയും മകളാണ്.
മക്കൾ: നന്ദകുമാർ (യു.എസ്.എ), ബിജു കൈമൾ (പാറന്നൂർ ), ഗോപകുമാർ (ബാംഗ്ലൂർ), മരുമക്കൾ: നിർമ്മല നന്ദകുമാർ, സുജാത ഗോപകുമാർ. സംസ്‍കാരം ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് പാറന്നൂർ കപ്രശ്ശേരി തറവാട്ടുവളപ്പിൽ.
Obituary Dr Aparna Devi
Tags:













