
കൊച്ചി: ഇത്തവണത്തെ ഓടക്കുഴല്‍ അവാര്‍ഡിന് പി.എന്‍ ഗോപീകൃഷ്ണന്‍ അര്‍ഹനായി. മാംസഭോജി എന്ന കവിതയാണ് ഗോപീകൃഷ്ണനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
30000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
മഹാകവി ജിയുടെ ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടിന് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ജി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ഗുരുവായൂരപ്പന്‍ ട്രസ്റ്റ് അദ്ധ്യക്ഷ ഡോ: എം ലീലാവതി പുരസ്‌കാരം സമ്മാനിക്കും.
മലയാളത്തിന്റെ മഹാ കവി ജി. ശങ്കരക്കുറുപ്പ് ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ഓടക്കുഴല്‍ പുരസ്‌കാരം. 1968ല്‍ ജി. ശങ്കരക്കുറുപ്പ്, അദ്ദേഹത്തിന് ലഭിച്ച ജ്ഞാനപീഠ പുരസ്‌കാരത്തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് രൂപവല്‍ക്കരിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റാണ് മലയാളത്തിലെ ഏറ്റവും നല്ല കൃതിയായി അവാര്‍ഡ് നിര്‍ണയകമ്മിറ്റി തിരഞ്ഞെടുക്കുന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവിന് ഓടക്കുഴല്‍ പുരസ്‌കാരം നല്‍കുന്നത്.
1978-നു ശേഷം ജിയുടെ ചരമദിനമായ ഫെബ്രുവരി 2-നാണ് ഈ പുരസ്‌കാരം സമ്മാനിക്കുന്നത്.