സൂപ്പർവൈസറെ കൊല്ലാൻ ശ്രമിച്ച ആമസോൺ ജീവനക്കാരനെ പൊലീസ് വെടിവച്ച് കൊന്നു

ഒഹയോയിലെ ആമസോൺ വെയർഹൗസിലെ ഒരു ട്രെയിനി സെക്യൂരിറ്റി ഗാർഡ് പൊലീസിൻ്റെ വെടിയേറ്റ് മരിച്ചു. തൻ്റെ സൂപ്പർവൈസറെ അടുത്ത് നിന്ന് വെടിവച്ചു കൊല്ലാൻ ശ്രമിച്ച 22 കാരനായ അലി ഹംസ യൂസഫാണ് മരിച്ച യുവാവ്. രക്ഷപ്പെടാനായി കാറിൽ കയറി രക്ഷപ്പെട്ട യുവാവിനെ പൊലീസ് പിന്തുടർന്നപ്പോൾ ഇയാൾ പൊലീസിനു നേരെ വെടിയുതിർത്തു. തുടർന്ന് പൊലീസ് ഇയാളെ വെടിവച്ച് വീഴ്ത്തി.

പൊലീസ് എത്തിയപ്പോൾ ഇയാൾ പൊലീസിനു നേരയും വെടിയിതിർത്തു, ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് ധരിച്ചിരുന്നതിനാൽ പൊലീസ്ഓഫിസർ രക്ഷപ്പെട്ടു.

ഞായറാഴ്ച4.40ന് വെസ്റ്റ് ജെഫേഴ്സണിലെ വെയർഹൗസിൽ വെടിവയ്പുണ്ടായി. തുടർന്ന് യൂസഫ് സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. 100-ലധികം ജീവനക്കാരെ സംഭവ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. നിരീക്ഷണ സിസിടിവി ദൃശ്യങ്ങളിൽ വെടിവെപ്പിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. “സൂപ്പർവൈസറുടെ തലയിലേക്ക് തോക്ക് ചൂണ്ടിക്കൊണ്ട് 3 അടി പിന്നിൽ യൂസഫിനെ കാണിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. തോക്കിനെന്തോ തകരാർ സംഭവിച്ചതിനാൽ പല തവണ വെടിവച്ചിട്ടും അത് പൊട്ടിയില്ല. പിന്നീട് ബുള്ളറ്റ് പുറത്തേക്കു വന്നെങ്കിലും ഭാഗ്യത്തിന് സൂപ്പർവൈസർ രക്ഷപ്പെട്ടു. ഇയാൾ തോക്ക് ഒളിപ്പിച്ചാണ് കടത്തിക്കൊണ്ടു വന്നത്. ഇയാൾക്ക് മുമ്പ് എന്തെങ്കിലും തരത്തിലുള്ള ക്രിമിനൽ റെക്കോർഡ് ഇല്ല.

അക്രമിയെ കുറിച്ച് വിവരം കിട്ടിയ പൊലീസ് എത്തിയപ്പോൾ ഇയാൾ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുകയും പൊലീസിനു നേരെ വെടിവയ്ക്കുകയും ചെയ്തു. ഒരു പൊലീസ് ഓഫിസർക്ക് വെടിയേറ്റ്. ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് ധരിച്ചിരുന്നതിനാൽ അയാൾ ചെറിയ മുറിവുകളോടെ രക്ഷപ്പെട്ടു. കാറിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പൊലീസ് വെടിവച്ച് വീഴ്ത്തുകയായിരുന്നു.

Ohio police shot Amazon security guard who tried to kill his Supervisor

More Stories from this section

family-dental
witywide