‘സ്ത്രീകള്‍ ചുറ്റിനടന്ന് മേക്കപ്പ് ചെയ്യുന്നു’,നീന്തല്‍ താരങ്ങള്‍ക്കെതിരെ ലിംഗവിവേചന കമന്റ്; പാരീസ് ഒളിമ്പിക്‌സില്‍ നിന്ന് കമന്റേറ്റര്‍ ബോബ് ബല്ലാര്‍ഡ് പുറത്ത്

പാരീസ്: നീന്തല്‍ മത്സരത്തിനിടെ ലിംഗവിവേചനം നിറഞ്ഞ പരാമര്‍ശം നടത്തിയ കമന്റേറ്ററെ പാരീസ് ഒളിമ്പിക്സ് കവറേജില്‍ നിന്ന് ടെലിവിഷന്‍ ബ്രോഡ്കാസ്റ്റര്‍ യൂറോസ്പോര്‍ട്ട് ഞായറാഴ്ച നീക്കം ചെയ്തു. ശനിയാഴ്ച നടന്ന വനിതകളുടെ 4×100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയില്‍ സ്വര്‍ണം നേടിയതിന് പിന്നാലെയാണ് ഓസ്ട്രേലിയയുടെ നീന്തല്‍ താരങ്ങളെ കുറിച്ച് ബോബ് ബല്ലാര്‍ഡ് മോശം അഭിപ്രായം പങ്കുവെച്ചത്.

‘ശരി, സ്ത്രീകള്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നു. സ്ത്രീകള്‍ എങ്ങനെയുള്ളവരാണെന്ന് നിങ്ങള്‍ക്കറിയാം… ചുറ്റിനടന്ന് അവരുടെ മേക്കപ്പ് ചെയ്യുന്നു.’ എന്നാണ്, സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ക്ലിപ്പില്‍ ബല്ലാര്‍ഡ് പറഞ്ഞത്.

അതേസമയം, വീഡിയോ വൈറലായതോടെ കമന്റേറ്റര്‍ ബോബ് ബല്ലാര്‍ഡ് അനുചിതമായ അഭിപ്രായം പറഞ്ഞുവെന്നും അതിനാല്‍, അദ്ദേഹത്തെ ഞങ്ങളുടെ കമന്ററി പട്ടികയില്‍ നിന്ന് ഉടനടി നീക്കം ചെയ്തുവെന്നും യൂറോസ്പോര്‍ട്ട് ഒരു പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ ബല്ലാര്‍ഡില്‍ നിന്ന് ഉടനടി പ്രതികരണമൊന്നും ഉണ്ടായില്ല.

More Stories from this section

family-dental
witywide