വെർജീനിയ സെന്‍റ് ജൂഡ് ഇടവകയിൽ ഓണഘോഷം സംഘടിപ്പിച്ചു

വാഷിങ്ടൻ ഡി സി: നോർത്തേൺ വെർജീനിയ സെന്‍റ് ജൂഡ് സിറോ മലബാർ ചർച്ചിന്‍റെ ആഭിമുഖ്യത്തിൽ ഓണഘോഷം സംഘടിപ്പിച്ചു. വിശ്വാസികൾ കേരളീയ വേഷമണിഞ്ഞാണ് ദേവാലയത്തിൽ എത്തിയത്. കുർബാനക്ക് ശേഷം നടന്ന വിഭവ സമൃദ്ധമായ ഓണ സദ്യയിൽ നാനൂറിൽ അധികം പേർ പങ്കെടുത്തു.

സ്ത്രീകളുടെ മെഗാ തിരുവാതിരകളി, പുരുഷന്മാരുടെ ചെണ്ടമേളം, യുവാക്കളുടെയും കുട്ടികളുടെയും വിവിധ പരിപാടികൾ എന്നിവയെല്ലാം ഓണാഘോഷത്തിന് കൊഴുപ്പേകി.

ഇടവക വികാരി ഫാ. നിക്കോളാസ് തലക്കോട്ടൂർ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ ജെയ്സൺ പോൾ, ജോബിൻ മാളിയേക്കൽ, മേരി ജെയിംസ്, സാറാ റൈഞ്ജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

More Stories from this section

family-dental
witywide