പത്താംനാൾ പൊന്നോണം; തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തച്ചമയം; സ്പീക്കർ അത്തം നഗറിൽ പതാക ഉയർത്തും

കൊച്ചി: മലയാളികളുടെ ഓണാഘോഷത്തിന് തുടക്കംകുറിച്ച് ഇന്ന് അത്തം. ഇന്നേക്ക് പത്താംനാൾ ലോകമെമ്പാടുമുള്ള മലയാളികൾ മാവേലി മന്നനെ വരവേറ്റ് തിരുവോണം ആഘോഷിക്കും. ലോകപ്രശസ്തമായ തൃ​പ്പൂ​ണി​ത്തു​റ​ അ​ത്ത​ച്ച​മ​യവും​ ഇന്നാണ്. അത്തച്ചമയ ഘോഷയാത്രയോടെയാണ് കേരളത്തിൽ ഓണാഘോഷം തുടങ്ങുന്നത്.

ഇന്ന് രാവിലെ സ്പീക്കർ എഎൻ ഷംസീർ അത്തം നഗറിൽ പതാക ഉയർത്തുന്നതോടെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമാകും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചില പരിപാടികൾ വെട്ടിക്കുറച്ചെങ്കിലും ഘോഷയാത്ര അടക്കം ഉള്ള ആചാരങ്ങൾക്ക് മുടക്കമില്ല.

അത്തം നഗറായ തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി പി രാജീവ് പതാക ഉയര്‍ത്തും. കെ ബാബു എംഎല്‍എ അധ്യക്ഷത വഹിക്കും. ഇന്ന് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ തൃപ്പൂണിത്തുറയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

More Stories from this section

family-dental
witywide