കൊച്ചിയിൽ കനത്തമഴ, മൂവാറ്റുപുഴയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു

കൊച്ചി: കൊച്ചിയിലെ കനത്തമഴയിൽ മൂവാറ്റുപുഴയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. എഴുമുട്ടം സ്വദേശിയായ മനാപ്പുറത്ത് കുമാരിയാണ് മരിച്ചത്. ഇവരുടെ മകന്‍ അനു, അനുവിന്റെ ഭാര്യ ലക്ഷ്മി പ്രിയ, ഇവരുടെ 9 വയസുള്ള മകള്‍ ദീക്ഷിത എന്നിവരെയാണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് വൈകിട്ട് നാലോടെ നിര്‍മല കോളജ് ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. വാഗമണ്ണിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളില്‍ ഇടിക്കുകയായിരുന്നു. ആറ് പേരാണ് കാറിലുണ്ടായിരുന്നത്.

ONE DEATH IN KOCHI MUVATTUPUZHA CAR ACCIDENT

Also Read

More Stories from this section

family-dental
witywide