ജനവാസകേന്ദ്രത്തിൽ വീണ്ടും കാട്ടാന ആക്രമണം, ഒരാൾ കൊല്ലപ്പെട്ടു; നീലഗിരിയിൽ പ്രതിഷേധം

നീലഗിരി: ജനവാസകേന്ദ്രത്തിലെ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നീലഗിരി ദേവാല മേഖലയിലാണ് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടത്. നീർമട്ടം സ്വദേശി ഹനീഫ (45) ക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. ദേവഗിരി എസ്റ്റേറ്റിന് അടുത്താണ് കാട്ടാന ആക്രമണമുണ്ടായത്. വീടിനടുത്ത് വിറക് ശേഖരിക്കാൻ പോയതായിരുന്നു ഹനീഫ. കാട്ടാന ആക്രമണത്തിൽ ഹനീഫ കൊല്ലപ്പെട്ടതിൽ നീലഗിരിയിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

One killed in Nilgiris wilde elephant attack

Also Read

More Stories from this section

family-dental
witywide