
ഇസ്താംബൂള്‍: ഞായറാഴ്ച ഇസ്താംബൂളിലെ ഒരു പള്ളിയില്‍ ആരാധനയ്ക്കിടെ ഒരാളെ വെടിവച്ച് കൊലപ്പെടുത്തിയ രണ്ട് തോക്കുധാരികളെ തുര്‍ക്കി അധികൃതര്‍ പിടികൂടിയതായി ആഭ്യന്തര മന്ത്രി അലി യെര്‍ലികായ പറഞ്ഞു.
ഇസ്താംബൂളിലെ സരിയര്‍ ജില്ലയിലെ ഇറ്റാലിയന്‍ സാന്താ മരിയ കാത്തലിക് ചര്‍ച്ചില്‍ പ്രാദേശിക സമയം ഞായറാഴ്ച 8.30 നാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ഒരു തുര്‍ക്കി പൗരനാണ് കൊല്ലപ്പെട്ടത്.
ഇസ്താംബൂളിലുടനീളം 30 ലധികം സ്ഥലങ്ങളില്‍ അധികൃതര്‍ റെയ്ഡ് നടത്തിയതായും ഇതുവരെ ഇതുമായി ബന്ധപ്പെട്ട് 47 പേരെ കസ്റ്റഡിയിലെടുത്തതായും യെര്‍ലികായ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. .അവസാനം നടത്തിയ തിരച്ചിലുകളിലാണ് വെടിവെപ്പിന് കാരണക്കാരായവരെ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.
Tags:














