ഇ ഡി അന്വേഷിക്കുന്ന കേസുകളില്‍ രാഷ്ട്രീയനേതാക്കൾക്ക് എതിരെയുള്ളത് 3 ശതമാനം മാത്രം: പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിലെ കേസുകളിൽ മൂന്ന് ശതമാനം മാത്രമാണ് രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പിന് മുമ്പ് എതിരാളികളെ ലക്ഷ്യമിട്ട് ഭരണകക്ഷിയായ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷത്തിൻ്റെ അവകാശവാദങ്ങൾക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

“അധികം ചർച്ച ചെയ്യപ്പെടാത്ത ഒരു വസ്തുത ഞാൻ നിങ്ങളോട് പറയട്ടെ. ഇ ഡി അന്വേഷിക്കുന്ന അഴിമതിക്കേസുകളിൽ രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ടത് മൂന്ന് ശതമാനം കേസുകൾ മാത്രമാണ്. ബാക്കിയുള്ള 97 ശതമാനം കേസുകളും ഉദ്യോഗസ്ഥരുമായും കുറ്റവാളികളുമായും ബന്ധപ്പെട്ടിരിക്കുന്നു.”

ബിജെപി ഗവൺമന്റിന്റെത് അഴിമതി വിരുദ്ധ നിലപാടാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.”അഴിമതി ഇല്ലാതാക്കുക എന്നത് ഞങ്ങളുടെ സർക്കാരിൻ്റെ 10 വർഷത്തെ പ്രധാന മുൻഗണനയാണ്”, എതിരാളികളായ രാഷ്ട്രീയ നേതാക്കൾക്കെതിരെയോ ബിജെപി ഇതര സംസ്ഥാനങ്ങളിലോ മാത്രമേ കേന്ദ്ര ഏജൻസികൾ നടപടിയെടുക്കൂ എന്ന പ്രതിപക്ഷത്തിൻ്റെ വാദത്തെ എതിർക്കുകയായിരുന്നു മോദി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്കെതിരായാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നതെന്ന പ്രചാരണം നടത്തുന്നത് ഇത്തരം അഴിമതിക്കേസുകളുടെ വാള്‍ തലയ്ക്കുമേല്‍ തൂങ്ങുന്നവരാണെന്നും മോദി പറഞ്ഞു.

More Stories from this section

family-dental
witywide