പുതുപ്പള്ളി വീണ്ടും കുഞ്ഞൂഞ്ഞിനരികിൽ; ഉമ്മൻ ചാണ്ടിയുടെ ഓർമയിൽ നാട്; പള്ളിയിൽ പ്രത്യേക പ്രാര്‍ഥന, കല്ലറയില്‍ പുഷ്‌പാര്‍ച്ചന

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ പുതുക്കി ജന്മനാടായ പുതുപ്പള്ളി. പുതുപ്പള്ളി സെന്റ്.ജോർജ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.പ്രൊഫ.കെ.വി.തോമസ്‌,ഡോ.ശശി തരൂർ എംപി,ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസി,പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ,മലങ്കര ഓർത്തോഡോക്സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ,ചാണ്ടി ഉമ്മൻ എം.എൽ.എ തുടങ്ങിയവവർ പങ്കെടുത്തു.

പുതുപ്പള്ളി പള്ളിയിൽ ചരമവാർഷികത്തോട് അനുബന്ധിച്ച് പ്രാർഥനകൾ നടന്നു. നേതാക്കള്‍ കല്ലറയിൽ പുഷ്‌പാര്‍ച്ചന നടത്തി. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ എല്ലാവരും ചടങ്ങുകളിൽ പങ്കെടുത്തു. രാവിലെ മുതൽ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് മെഴുകുതിരി കത്തിച്ച് പൂക്കൾ അർപ്പിക്കാൻ ധാരാളം ആളുകളെത്തി. സാധാരണക്കാരെ കൂടാതെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രമുഖരും അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ കല്ലറയിൽ എത്തി പ്രാർഥിച്ചു.

എംപിമാരായ ബെന്നി ബഹനാൻ, ഷാഫി പറമ്പിൽ, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, പിസി വിഷ്‌ണുനാഥ് അടക്കം നിരവധി കോൺഗ്രസ് നേതാക്കൾ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി പുഷ്‌പാർച്ചന നടത്തി. രാവിലെ ഏഴ് മണിക്ക് വലിയപള്ളിയിൽ കുർബാനയും, അദ്ദേഹത്തിന്‍റെ കല്ലറയിൽ ധൂപപ്രാർഥനയും നടന്നു. കോട്ടയം ഭദ്രാസനാധിപൻ ഡോ. യുഹാനോൻ മാർ ദിയസ്കോറസ്, അങ്കമാലി ഭദ്രാസനാധിപൻ ഡോ. യുഹാനോൻ മാർ പോളിക്കർപ്പോസ് എന്നിവരുടെ കാർമികത്വത്തിലായിലാരുന്നു കുർബാനയും ധൂപ പ്രാർഥനയും. ധൂപ പ്രാർഥനയിലും കുർബാനയിലും അദ്ദേഹത്തിന്‍റെ ഭാര്യ മറിയാമ്മയും, മക്കളായ ചാണ്ടി ഉമ്മന്‍, മറിയ ഉമ്മൻ, അച്ചു ഉമ്മൻ അടക്കമുളള കുടുംബാംഗങ്ങളും പങ്കെടുത്തു.

More Stories from this section

family-dental
witywide