ചാണ്ടി ഉമ്മൻ എംഎൽഎയ്ക്ക് ഫിലഡൽഫിയയിൽ സ്വീകരണം നല്‍കി

ഫിലഡൽഫിയ: കേരളം സാമ്പത്തിക പ്രതിസന്ധിയിലാകുന്നത് അന്ധമായ രാഷ്ട്രീയം മൂലമെന്ന് ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു. ഫിലഡൽഫിയയിൽ ‘ഉമ്മൻ ചാണ്ടി സുഹൃദ് വേദി’ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വിദേശ മലയാളികളുടെ നിർലോപമായ സഹായങ്ങൾ കേരളത്തിന് എക്കാലത്തും തണലേകുന്നു. യുവാക്കള്‍ക്കായി സ്പോർട്സ് കേന്ദ്രങ്ങളും, നിരാലംബർക്ക് ഉമ്മൻ ചാണ്ടി സ്മരണയിലുള്ള 53 ഭവനങ്ങളും തയാറാക്കുക എന്ന ദൗത്യം നിറവേറ്റാൻ ആഗ്രഹിക്കുന്നു,” എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ഫിലഡൽഫിയാ മയൂരാ ഹാളിൽ ചേർന്ന യോഗത്തിൽ ജോബി ജോർജ് അദ്ധ്യക്ഷനായി. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ വിൻസൻ്റ് ഇമ്മാനുവേൽ ആമുഖ പ്രസംഗം നിർവഹിച്ചു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ അഭിലാഷ് ജോൺ ആശംസ നേർന്ന് പ്രസംഗിച്ചു. കുര്യൻ രാജൻ സ്വാഗതവും ശോശാമ്മ ചെറിയാൻ ടീച്ചർ നന്ദിയും പറഞ്ഞു.

ചാണ്ടി ഉമ്മൻ്റെ നേതൃത്വം, അദ്ദേഹത്തിൻ്റെ പിതാവിൻ്റെ ശൈലിയിൽ കേരളത്തിന്റെ അഭിവൃദ്ധിക്ക് വഴി തെളിയിക്കട്ടെ എന്ന് പമ്പ, മാപ്, ഓർമ, പിയാനോ തുടങ്ങിയ വിവിധ സംഘടനാ പ്രതിനിധികൾ ആശസിച്ചു.

Also Read

More Stories from this section

family-dental
witywide