ഉമ്മൻചാണ്ടിയുടെ പിതൃസഹോദരി പുത്രൻ ഇ. ടി. കുര്യൻ നിര്യാതനായി

പള്ളം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പിതൃസഹോദരി പുത്രൻ ഇടത്തുംപടിക്കൽ ഇ. ടി. കുര്യൻ (സുരേഷ്-69, റിട്ട. മാനേജർ എസ്ബിഐ) നിര്യാതനായി. സംസ്കാരം  പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവായുടെ മുഖ്യ കാർമികത്വത്തിൽ കാരമുണ്ട് സെന്‍റ്  മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.

ഭാര്യ: ഡോ. ഷേർലി കുര്യൻ (റിട്ട. പ്രിൻസി പ്പൽ, കെ ജി കോളജ്, പാമ്പാടി)എണ്ണശേരി ചിറക്കുഴയിൽ കുടുംബാംഗം. മക്കൾ: സച്ചു തോമസ് (അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ആക്സിസ് ബാങ്ക്, കോട്ടയം), സന്തു കുര്യൻ (സീനിയർ എൻജിനിയർ, ജനറൽ മോട്ടോർസ് യുഎസ്എ), സത്യു പുന്നൻ (ലീഡ് അസിസ്റ്റൻ്റ് മാനേജർ ഈഎക്സ്എൽ സർവിസസ്, കൊച്ചി), മരുമക്കൾ : സോജി (മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, കിടങ്ങൂർ), സൗമ്യ (ചാർട്ടേഡ് അക്കൗണ്ടന്റ്, എലൈറ്റ് കൊച്ചി). നാട്ടകം പഞ്ചായത്ത് പ്രഥമ വനിതാ പ്രസിഡൻ്റ് പരേതയായ അമ്മിണി തോമസാണ് മാതാവ്.