
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഇന്നു പണിമുടക്കും. എന്നാല്‍ ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടത്തിലല്ലാതെ ആര്‍ക്കും അവധി അനുവദിക്കരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുക, ശമ്പള കമ്മിഷന്‍ പ്രകാരം അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുക, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിലെ വീഴ്ചകള്‍ പരിഹരിക്കുക എന്നിവയാണ് ആവശ്യങ്ങള്‍.
യു.ഡി.എഫ് സംഘടനകളുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് 12ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നു സമര സമിതി ചെയര്‍മാന്‍ ചവറ ജയകുമാര്‍ പറഞ്ഞു. സെക്രട്ടേറിയറ്റ് മുതല്‍ എല്ലാ ഓഫിസുകളിലും പണിമുടക്ക് ബാധകമാക്കിയിട്ടുണ്ട്.
മറ്റു ജില്ലകളില്‍ കലക്ടറേറ്റുകളിലേക്കും താലൂക്ക് ഓഫിസുകളിലേക്കും മാര്‍ച്ച് നടത്തും. സര്‍വകലാശാലകള്‍ ഉള്‍പ്പെടെ എല്ലാ ഓഫിസുകള്‍ക്കു മുന്നിലും ധര്‍ണ നടത്തും.