5 ലക്ഷത്തിലേറെ വോട്ടുകൾ എവിടുന്ന് വന്നു? മഹാരാഷ്ട്രയിൽ പോൾ ചെയ്തതിനേക്കാൾ 504313 വോട്ടുകൾ എണ്ണിയെന്ന് ദി വയറിന്‍റെ റിപ്പോർട്ട്

മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ കൃത്രിമം നടന്നെന്ന ആരോപണവുമായി പ്രമുഖ ഓൺലൈൻ മാധ്യമമായ ദി വയറിന്‍റെ റിപ്പോർട്ട്. മഹാരാഷ്ട്രയിൽ ആകെ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ പൊരുത്തക്കേടെന്നാണ് വയർ ചൂണ്ടികാട്ടിയിരിക്കുന്നത്. സംസ്ഥാനത്ത് ആകെ പോൾ ചെയ്തതിനേക്കാളും 5 ലക്ഷത്തിലധികം വോട്ടുകൾ എണ്ണിയുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. 288 മണ്ഡലങ്ങളിൽ ആകെ പോൾ ചെയ്തത് 6,40,88,195 വോട്ടുകളാണ്. എന്നാൽ ഫലപ്രഖ്യാപന ദിവസം ആകെ എണ്ണിയത് 6,45,92,508 വോട്ടുകളാണെന്നാണ് കണക്കുകൾ പറയുന്നതെന്നും വയർ ചൂണ്ടികാട്ടിയിട്ടുണ്ട്.

അതായത് സംസ്ഥാനത്ത് പോൾ ചെയ്തതിനേക്കാൾ 5,04,313 വോട്ടുകൾ അധികമായി എണ്ണിയെന്നാണ് റിപ്പോർട്ട് പറയുന്നത്. സംസ്ഥാനത്ത് എട്ട് മണ്ഡലങ്ങളിൽ എണ്ണിയ വോട്ടുകൾ പോൾ ചെയ്ത വോട്ടുകളിലും കുറവാണെന്നും 280 മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടുകളേക്കാൾ കൂടുതലാണ് എണ്ണിയ വോട്ടുകളെന്നുമാണ് റിപ്പോർട്ട് പറയുന്നത്. ആഷ്ടി മണ്ഡലത്തിൽ പോൾ ചെയ്തതിനേക്കാൾ 4538 വോട്ട് അധികമായി എണ്ണിയെന്നും വയർ ചൂണ്ടികാട്ടിയിട്ടുണ്ട്.

More Stories from this section

family-dental
witywide