കണക്കുകൂട്ടല്‍ പിഴച്ചു, പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് അധിക തുക നല്‍കി എക്‌സ്, തിരിച്ചു തരണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയപ്പോള്‍ അബദ്ധത്തില്‍ അധിക തുക നല്‍കിയെന്നും തിരികെ വേണമെന്നും ആവശ്യപ്പെട്ട് കോടീശ്വരനായ എലോണ്‍ മസ്‌കിന്റെ എക്സ്. ഓസ്ട്രേലിയയിലെ പിരിച്ചുവിട്ട ജീവനക്കാരോടാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

പേയ്മെന്റുകളില്‍ യുഎസില്‍ നിന്ന് ഓസ്ട്രേലിയന്‍ ഡോളറിലേക്ക് കറന്‍സി പരിവര്‍ത്തനം ചെയ്തതിലെ പിഴവ് മൂലമാണ് തെറ്റ് സംഭവിച്ചതെന്നും എക്‌സ് വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ ജീവനക്കാരില്‍ ചിലരോട് 70,000 ഡോളര്‍ വരെ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് ശേഷം ജീവനക്കാര്‍ക്ക് അവരുടെ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ എക്‌സ് വരുത്തിയ കറന്‍സി പരിവര്‍ത്തന പിശകുകള്‍ കമ്പനിക്ക് വലിയ തലവേദനയായി മാറുകയായിരുന്നു. കണക്കുകള്‍ പിഴച്ചപ്പോള്‍ 1,500 ഡോളറിനും 70,000 ഡോളറിനും ഇടയിലാണ് അധിക പേയ്മെന്റ് നല്‍കിയത്. കണക്കുപിഴച്ചതിനാല്‍ ഇതുവരെ അധിക തുക ലഭിച്ച ആറ് മുന്‍ എക്സ് ഉദ്യോഗസ്ഥര്‍ക്കെങ്കിലും നിയമപരമായ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

2023 ജനുവരിയില്‍ അബദ്ധത്തില്‍ ഗണ്യമായ ഓവര്‍പേയ്മെന്റ് നല്‍കിയെന്നും ഈ തുക, അവരവരുടെ സൗകര്യത്തിനനുസരിച്ച് തിരിച്ചടവ് ക്രമീകരിക്കണമെന്നുമാവശ്യപ്പെട്ട് കമ്പനി മുന്‍ ജീവനക്കാര്‍ക്ക് ഇമെയില്‍ അയച്ചിരിക്കുകയാണ്.

More Stories from this section

family-dental
witywide