രണ്ട് ദിവസം മാത്രം, കേരളത്തില്‍ നിന്ന് അഞ്ച് കോടി വാരി ജയറാമിന്റെ ഓസ്ലര്‍

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ജയറാം നായകനായ ചിത്രം ഓസ്ലര്‍. ജയറാം- മിഥുന്‍ മാനുവല്‍ തോമസിന്റെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയും എത്തുന്നു. ഇന്നലെ റിലീസ് ചെയ്ത ചിത്രം ആദ്യം ദിനം കേരളത്തില്‍ നിന്ന് 2.8 കോടിയും രണ്ടാം ദിവസമായ ഇന്ന് 2.2 കോടിയും നേടി.

ആദ്യ ദിനത്തില്‍ ആഗോളതലത്തില്‍ സിനിമ ആറ് കോടിയോളം രൂപ നേടിയെന്നതും ശ്രദ്ധേയമാണ്. ഡോ രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ഓസ്‌ലറിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അബ്രഹാം ഓസ്ലര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്. അര്‍ജുന്‍ അശോകന്‍, ജഗദീഷ്, ദിലീഷ് പോത്തന്‍, അനശ്വര രാജന്‍, ദര്‍ശനാ നായര്‍, സെന്തില്‍ കൃഷ്ണ, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍, ആര്യ സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

More Stories from this section

family-dental
witywide