പി.സി. വര്‍ഗീസ് നിര്യാതനായി

ചെക്കിടിക്കാട്: മെതിക്കളം പുത്തന്‍പുരക്കല്‍ പി.സി. വര്‍ഗീസ് (ജോര്‍ജുകുട്ടി-88, റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ്ദ്മാതാ പള്ളിയില്‍. ഭാര്യ: കുഞ്ഞമ്മ ചെറുകര വല്യവാക്കശേരി കുടുംബാംഗം.
മക്കള്‍: ഷാന്റിമോള്‍, ഷൈനിമോള്‍ (യുഎസ്എ), മാത്തുക്കുട്ടി (അബുദാബി), ഷിബിക്കുട്ടി (ബഹറിന്‍), സാനിച്ചന്‍ (കുവൈറ്റ്).
മരുമക്കള്‍: സിബി തെക്കേവയലില്‍ (അയര്‍ക്കുന്നം), മാര്‍ട്ടിന്‍ കരിയില്‍ (തണ്ണീര്‍മുക്കം), സ്വപ്‌ന വടക്കേറ്റം (കാവാലം), സാജു വലിയപറമ്പില്‍ (പച്ച), ജെറിമോള്‍ ചാക്യായില്‍ (തുരുത്തി).