
ന്യൂഡൽഹി: എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ബിജെപി നേതാവ് ഒ.രാജഗോപാലിനു പത്മഭൂഷണും മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് പത്‍മവിഭൂഷണും ലഭിച്ചു.
വൈജയന്തിമാല ബാലി, കൊനിഡേല ചിരഞ്ജീവി, എം വെങ്കയ്യ നായിഡു, ബിന്ദേശ്വർ പഥക് (മരണാനന്തരം), പത്മ സുബ്രഹ്മണ്യം എന്നിവർക്ക് പത്മവിഭൂഷൺ ലഭിച്ചു.
ബിജെപി നേതാവ് രാം നായിക്, ഗായിക ഉഷ ഉതുപ്പ്, നടൻ വിജയകാന്ത് (മരണാനന്തരം) എന്നിവരടക്കം 17 പേർക്കാണ് പത്മഭൂഷൺ ലഭിച്ചത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എം ഫാത്തിമ ബീവി (മരണാനന്തരം), നടൻ മിഥുൻ ചക്രവർത്തി, ബോംബെ സമാചാർ ഉടമ ഹോർമുസ്ജി എൻ കാമ എന്നിവരും പത്മഭൂഷൺ പുരസ്‌കാര ജേതാക്കളിൽ ഉൾപ്പെടുന്നു.
തായ്‌വാനിലെ ഫോക്‌സ്‌കോണിന്റെ സിഇഒ യംഗ് ലിയുവിനെയും പത്മഭൂഷൺ നൽകി ആദരിച്ചു.