
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിക്ക് പിന്നാലെ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകന്റെ മകള്‍ പദ്മജയും ബിജെപിയിലേക്ക് ചുവട് മാറുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പദ്മജയുടെ വരവിനെ പിന്തുണച്ച് അനില്‍ ആന്റണി.
പദ്മജ ബിജെപിയിലേക്ക് വരുന്നത് സ്ഥാനമാനങ്ങള്‍ മോഹിച്ചല്ലെന്നും രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന് നരേന്ദ്രമോദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണെന്നുമാണ് അനിലിന്റെ ഭാഗം.
ബിജെപിയിലേക്ക് സ്ഥാനമാനങ്ങള്‍ മോഹിച്ചോ ഉപാധികളോടെയോ ആരും വരില്ലെന്ന് പറഞ്ഞ അനില്‍ ആന്റണി തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കൂടുതല്‍ ആളുകള്‍ ബിജെപിയിലേക്ക് എത്തുമെന്നും വ്യക്തമാക്കുന്നു.
അതേസമയം പദ്മജയുടെ ബിജെപി പ്രവേശനം ഭര്‍ത്താവ് വേണുഗോപാല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായ അവഗണനയായിരുന്നു ഇതിന്റെ കാരണമെന്നും വേണുഗോപാല്‍ വ്യക്തമാക്കുന്നു.
പത്മജ ബിജെപി സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുണ്ടെന്നുള്ള വാര്‍ത്തകളെയും വേണുഗോപാല്‍ പാടേ തള്ളിക്കളഞ്ഞിട്ടുണ്ട്.