‘മുരളിയേട്ടനെ തൃശൂരില്‍ കോണ്‍ഗ്രസുകാര്‍ തന്നെ തോല്‍പ്പിക്കും’: പത്മജ വേണുഗോപാല്‍

തൃശൂര്‍: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തിയ പത്മജ വേണുഗോപാല്‍ മുരളീ മന്ദിരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങവെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചു. തൃശൂരില്‍ രണ്ടാം വട്ടം തന്നെ തോല്‍പ്പിച്ചപ്പോള്‍ മുതല്‍ പാര്‍ട്ടി വിട്ടുപോകുമെന്ന് തീരുമാനിച്ചിരുന്നുവെന്ന് പത്മജ വെളിപ്പെടുത്തി.

ഈയൊരു മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും തന്നെ തോല്‍പ്പിച്ചത് ആരൊക്കെയാണെന്ന് പറഞ്ഞാല്‍ അവരുടെ ലെവലിലേക്ക് താഴേണ്ടിവരുമെന്നും തോല്‍പ്പിക്കാന്‍ നിന്നവര്‍ മുരളീധരന്റെ കൂടെ പ്രചാരണ പരിപാടിയില്‍ ജീപ്പിന്റെ അപ്പുറവും ഇപ്പുറവും നിന്നുവെന്നും പത്മജയുടെ വെളിപ്പെടുത്തല്‍. എന്നാല്‍, ഇതിനു പിന്നാലെ, ടി.എന്‍ പ്രതാപനും എം.പി വിന്‍സെന്റുമാണോ അതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങള്‍ ആലോചിച്ച് എടുത്തോളുവെന്നായിരുന്നു പത്മജ പറഞ്ഞത്.

കരുണാകരന്റെ മക്കളോട് അവര്‍ക്ക് ദേഷ്യമാണെന്നും പാവം മുരളീയേട്ടന്‍ വടകരയില്‍ നിന്ന് ജയിച്ചുപോയേനേ, എന്തിനാണ് ഇങ്ങോട്ട് കൊണ്ടുവന്ന് ഇതിന്റെ ഇടയില്‍ കൊണ്ടിട്ടതെന്നും പത്മജ ചോദിച്ചു. മുരളിയേട്ടനെ തൃശൂരില്‍ കോണ്‍ഗ്രസുകാര്‍ തന്നെ തോല്‍പ്പിക്കുമെന്നും പത്മജ ആരോപിച്ചു.

അഛന്റെ മന്ദിരം പണിയുമെന്നതായിരുന്നു അവസാനം വരെ തന്നെ കോണ്‍ഗ്രസില്‍ പിടിച്ചുനിര്‍ത്തിയതെന്നും പത്മജ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തൃശ്ശൂരില്‍ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തിയപ്പോള്‍ അവരുടെ വാഹനത്തില്‍ കയറാന്‍ വേണ്ടി തന്റെ കൈയില്‍ നിന്ന് 22.5 ലക്ഷം വാങ്ങിയെന്നും എന്നിട്ടും വാഹനത്തില്‍ കയറ്റിയില്ലെന്നും പത്മജ ആരോപിച്ചു.

മാത്രമല്ല, തൃശൂരില്‍ നിന്നും സുരേഷ് ഗോപി ജയിക്കുമെന്ന ആത്മവിശ്വാസവും പത്മജ പ്രകടിപ്പിച്ചു.

Padmaja Venugopal strongly criticized the Congress

More Stories from this section

family-dental
witywide