കേരളത്തിൽ കോളിളക്കം ഉണ്ടാകുമോ? മലയാള സിനിമയിൽ എന്ത് സംഭവിക്കും? ഹേമ കമ്മിറ്റിയിൽ സർക്കാർ വെട്ടിയ 5 പേജുകള്‍ പുറത്തേക്ക്‌!

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ കേരളത്തിൽ ഉണ്ടായ കോളിളക്കം ആരും മറന്നിട്ടില്ല. എന്നാല്‍ 5 പേജുകൾ വെട്ടിയാണ് സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. ഇപ്പോളിതാ ഈ 5 പേജുകളും പുറത്തുവരികയാണ്.

49 മുതല്‍ 53 വരെ പേജുകളിലെ വിവരങ്ങളാണ് ഒഴിവാക്കിയതായി ആരോപണം ഉയര്‍ന്നിരുന്നത്. എന്നാല്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ വിവരാവകാശ കമ്മീഷന് നല്‍കിയ അപേക്ഷയിലാണ് ഇപ്പോള്‍ തീരുമാനം ഉണ്ടായിരിക്കുന്നത്. 49 മുതല്‍ 53 വരെ പേജുകളിലെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് വിവരാവകാശ കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

ഈ പേജുകൾ ശനിയാഴ്ച പുറത്തുവിടുമെന്നാണ് വിവരാവകാശ കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. വിവരാവകാശ കമ്മീഷന്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചതിന് പുറമേയുള്ള ചില ഭാഗങ്ങള്‍ റിപ്പോര്‍ട്ടില്‍ നിന്ന് സര്‍ക്കാര്‍ സ്വന്തം നിലയില്‍ ഒഴിവാക്കിയിരുന്നു. ഈ ഭാഗങ്ങളായിരിക്കും അപേക്ഷിച്ചവര്‍ക്ക് കൈാറുക.

More Stories from this section

family-dental
witywide