
ഇസ്ലാമാബാദ്: രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നാരോപിച്ച് സാമൂഹ്യമാധ്യമമായ എക്സ് നിരോധിച്ച് പാകിസ്താൻ. കഴിഞ്ഞ രണ്ട് മാസമായി രാജ്യത്ത് എക്സ് നിരോധിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ബുധനാഴ്ചയാണ് ഓദ്യോഗിക അറിയിപ്പുണ്ടായത്. ഫെബ്രുവരി പകുതിമുതൽ എക്സ് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്ന് ഉപയോക്താക്കളിൽനിന്ന് ആക്ഷേും ഉയർന്നിരുന്നു. എന്നാൽ, സർക്കാർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നു.
ബുധനാഴ്ച പാക് ആഭ്യന്തര മന്ത്രാലയം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് എക്സ് നിരോധിച്ചെന്ന് വെളിപ്പെടുത്തിയത്. രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നതിലും സാമൂഹ്യമാധ്യമത്തിന്റെ ദുരുപയോഗം തടയുന്നതിലും എക്സ് പരാജയപ്പെട്ടുവെന്നും അതുകൊണ്ടാണ് നിരോധിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.
എന്നാൽ, സർക്കാർ നടപടിക്കെതിരെ ഹൈക്കോടതി രംഗത്തെത്തി. എക്സ് ഒരാഴ്ചയ്ക്കുള്ളിൽ പുനഃസ്ഥാപിക്കണമെന്ന് പാക് ഹൈക്കോടതി വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമമായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിക്കാന്‍ ഒരാഴ്ച സമയം കോടതി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ, വിഷയത്തില്‍ കോടതി തങ്ങളുടെ തീരുമാനം വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Pakistan banned Social media platform X