‘രാജകുമാരൻ പ്രധാനമന്ത്രിയാകാൻ പാകിസ്ഥാൻ നേതാക്കൾ പ്രാർഥിക്കുന്നു’; രാഹുലിനെ വിടാതെ മോദി

റാഞ്ചി: കോൺഗ്രസ് ‘രാജകുമാരൻ’ (രാഹുൽ ഗാന്ധി) ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ പാകിസ്ഥാൻ സർക്കാർ പ്രാർത്ഥിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ ശക്തമായ ഇന്ത്യയ്ക്ക് ശക്തമായ സർക്കാരാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

25 വർഷം താൻ ഗുജറാത്ത് മുഖ്യമന്ത്രിയും തുടർന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയുമായിരുന്നെന്നും എന്നാൽ ദൈവത്തിൻ്റെ കൃപയും ജനങ്ങളുടെ അനുഗ്രഹവും കാരണമാണ് തനിക്കെതിരെ കുംഭകോണമോ അഴിമതിയോ ചുമത്താത്തതെന്നും ജാർഖണ്ഡിലെ ദ്വിദിന സന്ദർശനത്തിനിടെ പാലമുവിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ മോദി പറഞ്ഞു.

“നിങ്ങൾ എന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അയച്ചത് പോലെയാണ് ഞാൻ ഇപ്പോഴും… മോദി ജനിച്ചത് വിനോദത്തിനല്ല… മറിച്ച് ഒരു ദൗത്യത്തിന് വേണ്ടിയാണ്. ജെഎംഎമ്മിൻ്റെയും കോൺഗ്രസിൻ്റെയും നേതാക്കൾ അഴിമതിയിലൂടെ വൻ സ്വത്തുക്കൾ സമ്പാദിച്ചു, പക്ഷേ എനിക്ക് സ്വന്തമായി ഒരു സൈക്കിളോ വീടോ പോലുമില്ല,” പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്രത്തിലെ മുൻ സർക്കാർ പാകിസ്ഥാനിലേക്ക് പ്രണയലേഖനങ്ങൾ അയച്ചിരുന്നുവെന്നും പകരം ഈ രാജ്യത്തെ നിരപരാധികളായ പൗരന്മാരുടെ രക്തം കൊണ്ട് കളിക്കുന്ന തീവ്രവാദികളെ ഇന്ത്യയിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.

“നിങ്ങളുടെ വോട്ടുകൾ എന്നെ അധികാരത്തിലെത്തിച്ചപ്പോൾ, ഞാൻ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഉടൻ, ‘മതി’യെന്ന് ഞാൻ പറഞ്ഞു. ഇപ്പോൾ ഇത് വെച്ചുപൊറുപ്പിക്കില്ല, നിരപരാധികളെ കൊല്ലാൻ ഞങ്ങൾ അനുവദിക്കില്ല,” പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഇന്ത്യ രേഖകൾ അയയ്‌ക്കുന്നില്ല, മറിച്ച് ശത്രുവിൻ്റെ വീട്ടിലേക്ക് നേരിട്ട് പ്രവേശിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സർജിക്കൽ സ്‌ട്രൈക്കുകൾ പാകിസ്ഥാനെ ഉള്ളിൽ നിന്ന് ഉലച്ചെന്ന് മോദി തറപ്പിച്ചു പറഞ്ഞു.


More Stories from this section

family-dental
witywide