ശമ്പളമില്ലാതെ ജോലിചെയ്യാന്‍ തയ്യാര്‍! നിര്‍ണ്ണായക തീരുമാനവുമായി പാക് പ്രസിഡന്റ്

ഇസ്ലാമാബാദ്: രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടി തന്റെ ശമ്പളം ഉപേക്ഷിക്കാനുള്ള തീരുമാനവുമായി പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. ചൊവ്വാഴ്ചയാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നതെന്ന് ദി എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവിലുള്ള സാമ്പത്തിക വെല്ലുവിളികള്‍ കണക്കിലെടുത്ത്, പ്രസിഡന്റിന്റെ ശമ്പളം എടുക്കില്ലെന്ന് സര്‍ദാരി തീരുമാനിച്ചുവെന്നും രാജ്യത്ത് വിവേകപൂര്‍ണ്ണമായ സാമ്പത്തിക കൈകാര്യം പ്രോത്സാഹിപ്പിക്കാനാണ് അദ്ദേഹം ഈ തീരുമാനമെടുത്തതെന്നും ഇതുമായി ബന്ധപ്പെട്ട് പ്രസിഡന്റിന്റെ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ദേശീയ ഖജനാവിന് ഭാരം ചുമത്താതിരിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രസിഡന്റ് കരുതുകയും തന്റെ ശമ്പളം ഉപേക്ഷിക്കാന്‍ തയ്യാറാകുകയും ചെയ്‌തെന്നും പ്രസ്താവന വ്യക്തമാക്കി.

പ്രസിഡന്റ് മാത്രമല്ല, പുതുതായി സത്യപ്രതിജ്ഞ ചെയ്ത ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വിയും തന്റെ സേവന കാലയളവില്‍ ശമ്പളം വാങ്ങില്ലെന്ന തീരുമാനം എടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സാധ്യമായ എല്ലാ രീതിയിലും വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ രാജ്യത്തെ സേവിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ നഖ്വി പറഞ്ഞു.

മാര്‍ച്ച് 10 നാണ് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) കോ-ചെയര്‍മാന്‍ ആസിഫ് സര്‍ദാരി പാകിസ്ഥാന്റെ 14-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്. സൈനിക മേധാവികളെ ഒഴിവാക്കി രണ്ടാമതും രാഷ്ട്രത്തലവനായി തിരഞ്ഞെടുക്കപ്പെട്ട ഏക സിവിലിയന്‍ സ്ഥാനാര്‍ത്ഥിയാണ് സര്‍ദാരി. മാത്രമല്ല, നേരത്തെ 2008 മുതല്‍ 2013 വരെയും ഇദ്ദേഹം പാകിസ്ഥാന്‍ പ്രസിഡന്റായിരുന്നു.

Pakistan President Asif Ali Zardari has decided to give up his salary

More Stories from this section

family-dental
witywide