ലാഹോർ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ പിതാവാണെന്ന് അവകാശപ്പെട്ടുള്ള പാകിസ്ഥാനി യുവതിയുടെ വീഡിയോ വൈറലാകുന്നു. അമേരിക്കയിൽ ട്രംപിന്റെ വീട്ടിലാണ് കുടുംബ സമേതം താമസിച്ചിരുന്നതെന്നും മെലാനിയ ട്രംപിന്റെ മോശം പെരുമാറ്റം കാരണമാണ് അമ്മയെയും കൂട്ടി പാക്കിസ്ഥാനിലേക്ക് തിരികെ വന്നതെന്നും പെൺകുട്ടി പറയുന്നതാണ് വീഡിയോയിൽ ഉള്ളത്.
അമര മസാർ അബ്ബാസ് എന്നാണ് വീഡിയോയിലെ പെൺകുട്ടിയുടെ പേര്. ഡോണൾഡ് ട്രംപ് തൻ്റെ യഥാർത്ഥ പിതാവാണെന്ന് അവൾ തറപ്പിച്ചുപറയുന്നു. അവൾ തൻ്റെ അമ്മ ലിസാനയെ പരാമർശിക്കുകയും ലിസാന തൻ്റെ വ്യക്തിപരമായ പ്രശ്‌നങ്ങൾ ശ്രദ്ധിക്കുന്നില്ലെന്നും വിവരിക്കുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോ പലതരത്തിലുള്ള പ്രതികരണങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നിരുന്നാലും, അമരയുടെ അവകാശവാദങ്ങളുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
കുറച്ച് നാളുകൾക്ക് മുൻപ് വാർത്താസമ്മേളനം നടത്തിയാണ് യുവതി ഇക്കാര്യങ്ങൾ പറഞ്ഞത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമാണ് ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ട്രംപിന്റെ വിജയത്തിന് പിന്നാലെ പലരും പെൺകുട്ടിയെ പരിഹസിച്ചു കൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്.
ഹിന്ദിയിലും ഉറുദുവിലുമാണ് അവർ സംസാരിച്ചത്. ക്രിസ്‌മസിന് പോലും ട്രംപിന്റെ വീട്ടിലായിരുന്നു. ട്രംപിന്റെ ഭാര്യയായ മെലാനിയ ട്രംപ് മോശമായി പെരുമാറിയതിനാലാണ് തിരികെ പാകിസ്ഥാനിലേക്ക് അമ്മയെയും കൂട്ടി മടങ്ങിയതെന്നും യുവതി അന്നത്തെ വാർത്ത സമ്മേളനത്തിൽ പറയുന്നത് വീഡിയോയിൽ കാണാം. നേരത്തെ പുറത്തുവന്ന വീഡിയോ ഇപ്പോള്‍ പലരും ഷെയർ ചെയ്യുന്നുണ്ട്. യുവതിയെ പിന്തുണച്ചും പരിഹസിച്ചും ഒട്ടേറെ അഭിപ്രായങ്ങളാണ് വരുന്നത്. ട്രംപ് എന്നെങ്കിലും പാകിസ്താനിലേക്ക് വന്നാല്‍ എല്ലാം പറഞ്ഞ് ശരിയാക്കാമെന്ന് ചിലർ അഭിപ്രായപ്പെട്ടു.















