
പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. പൊള്ളാച്ചി ഗോപാലപുരത്തു വെച്ച് വണ്ണാമട സ്വദേശി നന്ദകുമാറിനെയാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. 26കാരനായ നന്ദകുമാറിന് തലയ്ക്കും കൈയ്ക്കും പരുക്കേറ്റു. ഇയാളെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യക്തി വൈരാഗ്യവും മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കവുമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ആക്രമണം നടത്തിയ വണ്ണാമട സ്വദേശികളായ മൂന്നുപേരെ പൊള്ളാച്ചി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












