വെസ്റ്റ് ബാങ്കില്‍ മൂന്നുപേരെ ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്നതായി പലസ്തീന്‍

ന്യൂഡല്‍ഹി: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഞായറാഴ്ച നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് പലസ്തീന്‍ കൗമാരക്കാരെയും ഒരു സ്ത്രീയെയും ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്നതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

എന്നാല്‍, മൂന്ന് അക്രമകാരികളെ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേല്‍ സൈന്യം സംഭവത്തോട് പ്രതികരിച്ചത്.

ഹെബ്രോണ്‍ നഗരത്തിനടുത്തുള്ള ബീറ്റ് ഐനുന്‍ ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തിലാണ് സംഭവം നടന്നതെന്ന് ഫലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെത്തുടര്‍ന്ന് സൈന്യം ബെയ്റ്റ് ഐനുനില്‍ പ്രവേശിച്ച് നിരവധി വീടുകളില്‍ പരിശോധന നടത്തിയതായും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.