പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീർപ്പായെന്ന് പ്രതി. ഹൈക്കോടതിയിലാണ് പ്രതി രാഹുൽ ഇക്കാര്യം അറിയിച്ചത്. കേസ് ഒത്തുതീര്‍പ്പായ സാഹചര്യത്തിൽ കേസ് റദ്ദാക്കണമെന്നാണ് രാഹുലിന്റെ ആവശ്യം. ഭാര്യയുമായുള്ള എല്ലാ തെറ്റിദ്ധാരണകളും മാറി. ഭാര്യയോടൊപ്പം ഒരുമിച്ച് പോകാന്‍ തീരുമാനിച്ചു. ഭാര്യയുടെ സത്യവാങ്മൂലം മാനിച്ച് തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കണമെന്നും രാഹുല്‍ ഹൈക്കോടതിയില്‍ നല്കിയ ഹർജിയില്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ രാഹുലിന്റെ ഹർജിയില്‍ സര്ക്കാരിനോടടക്കം ഹൈക്കോടതി നിലപാട് തേടി നോട്ടീസ് നൽകിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍, പന്തീരാങ്കാവ് എസ്എച്ച്ഒ ,പരാതിക്കാരി എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്.
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: ഒത്തുതീര്‍പ്പായെന്ന് പ്രതി, സര്‍ക്കാർ നിലപാട് നിർണായകം
June 19, 2024 2:48 PM
More Stories from this section
സിപിഎമ്മിന്റെ ‘രണ്ടത്താണി’ സ്വപ്നം പാളി, മുസ്ലിം ലീഗിൽ തന്നെ തുടരുമെന്ന് പ്രഖ്യാപനം; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പാണക്കാടെത്തി കൂടിക്കാഴ്ച നടത്തി
ഫ്രഷ് ഫേസുകളുമായി കളം പിടിക്കാൻ ആർജെഡി, കയ്യടി നേടി ശ്രേയാംസ് കുമാറിന്റെ പ്രതികരണം; സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
സൗദിയിൽ മാസപ്പിറവി കണ്ടില്ല; ഗൾഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച; ഒമാനിലും കേരളത്തിലും നാളെ തീരുമാനമാകും
കൊച്ചിയിൽ കോൺഗ്രസിന് 2 സ്ഥാനാർത്ഥികളോ! ദീപ്തിയുടെയും മുഹമ്മദ് ഷിയാസിന്റെയും പോസ്റ്ററുകൾ നഗരത്തിൽ, പാർട്ടി അങ്കലാപ്പിൽ









