പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പുതിയ ട്വിസ്റ്റ്; പറഞ്ഞതെല്ലാം നുണയെന്ന് യുവതി; ‘രാഹുലേട്ടന്‍ എന്നെ ഒരുപാട് സ്‌നേഹിച്ചു’

പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. താന്‍ ഇത്രയും നാള്‍ പറഞ്ഞതെല്ലാം നുണയായിരുന്നുവെന്നും അതില്‍ കുറ്റബോധമുണ്ടെന്നും നവവധു തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. തന്നെ ഇത്രയേറെ സ്‌നേഹിക്കുകയും നന്നായി നോക്കുകയും ചെയ്ത ഭര്‍ത്താവ് രാഹുലിനെതിരെ ഇല്ലാക്കഥകള്‍ പറഞ്ഞത് സ്വന്തം വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ചെയ്തതെന്നും യുവതി പറഞ്ഞു.

നുണ പറയാന്‍ തനിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും വീട്ടുകാരാണ് സ്ത്രീന പീഡനം നേരിട്ടുവെന്ന് പറയണമെന്നു ഉപദേശിച്ചതെന്നും യുവതി വ്യക്തമാക്കി. ബെല്‍റ്റ് വച്ച് അടിച്ചെന്നും ചാര്‍ജറിന്റെ കേബിള്‍ വച്ച് കഴുത്ത് മുറുക്കിയെന്നും പറഞ്ഞത് കള്ളമായിരുന്നെന്നും യുവതി വെളിപ്പെടുത്തി.

വീട്ടുകാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോള്‍ ഗത്യന്തരമില്ലാതെ അവര്‍ക്കൊപ്പം നില്‍ക്കേണ്ടി വന്നെന്നും അതിലെല്ലാം ഇപ്പോള്‍ കുറ്റബോധം തോന്നുന്നുവെന്നും യുവതി വ്യക്തമാക്കി.

More Stories from this section

family-dental
witywide