
ന്യൂഡല്‍ഹി: തായ്ലന്‍ഡിലെ പട്ടായയില്‍ 29 നിലകളുള്ള അപ്പാര്‍ട്ട്മെന്റ് ബ്ലോക്കിന്റെ മേല്‍ക്കൂരയില്‍ നിന്ന് ചാടിയ 33 കാരനായ ബ്രിട്ടീഷ് സ്‌കൈഡൈവര്‍ മരിച്ചു. ശനിയാഴ്ച കേംബ്രിഡ്ജ്‌ഷെയറിലെ ഹണ്ടിംഗ്ഡണില്‍ നിന്നുള്ള നതി ഓഡിന്‍സണ്‍ (33) എന്ന യുവാവിനാണ് പാരച്യൂട്ട് തുറക്കാനാകാതെ വന്നതിനെ തുടര്‍ന്ന് ദാരുണമായ അപകടമുണ്ടായത്.
തീരദേശ റിസോര്‍ട്ടായ പട്ടായയിലെ 29 നിലകളുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് മുകളില്‍ അനധികൃതമായി കയറിയപ്പോഴാണ് സംഭവമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, അദ്ദേഹം തന്റെ കാര്‍ അപാര്‍ട്ട്‌മെന്റിന് പുറത്ത് പാര്‍ക്ക് ചെയ്ത് കെട്ടിടത്തിനുള്ളിലേക്ക് അനധികൃതമായി കയറുകയായിരുന്നു. ഗ്രൗണ്ടില്‍ വീഡിയോ പകര്‍ത്താന്‍ സുഹൃത്തിനെ ഏല്‍പ്പിച്ചാണ് നതി മുകളിലേക്ക് കയറിയത്. എന്നാല്‍ ചാട്ടത്തിനിടെ പാരച്യൂട്ട് തുറക്കാതെ വരികയും യുവാവ് മരത്തില്‍ ഇടിച്ച് നിലത്ത് വീഴുകയുമായിരുന്നു. അപകടത്തെക്കുറിച്ച് പട്ടായയിലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.