ഹൈക്കോടതി ഇടപെടല്‍; നവകേരള സദസ്സിനായി പറവൂര്‍ നഗരസഭാ സെക്രട്ടറി അനുവദിച്ച ഒരു ലക്ഷം രൂപസ്വകാര്യ കമ്പനി തിരിച്ചടച്ചു

കൊച്ചി: ഹൈക്കോടതി ഇടപെലടിനെ തുടര്‍ന്ന് നവകേരള സദസ്സിനായി നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നും പറവൂര്‍ നഗരസഭാ സെക്രട്ടറി അനുവദിച്ച ഒരു ലക്ഷം രൂപ സ്വകാര്യ കമ്പനി തിരിച്ചടച്ചു. പറവൂര്‍ ഭൂരേഖ താഹസീല്‍ദാറിന്റെ നിര്‍ദ്ദേശ പ്രകാരം നഗരസഭ സെക്രട്ടറി സ്വകാര്യ കമ്പനിക്കായിരുന്നു നഗരസഭയുടെ തതന് ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ നല്‍കിയത്. സംഭവം വിവാദമായതിനെത്തുടര്‍ന്നാണ് സ്വകാര്യ കമ്പനി ഈ പണം തിരിച്ചടച്ചത്.

നഗരസഭാ കൗണ്‍സിലിന്റേയും ചെയര്‍ പേഴ്‌സന്റേയും എതിര്‍പ്പിനെ മറികടന്നാണ് നവകേരള സദസ്സിന്റെ സംഘാടനത്തിനായി നഗരസഭാ സെക്രട്ടറി ഫണ്ട് അനുവദിച്ചത്. ഫണ്ട് നല്കരുതെന്ന് നഗരസഭാ കൗണ്‍സിലും ചെയര്‍ പേഴ്സ്സണനും സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശത്തെ മറികടന്ന് നഗരസഭാ സെക്രട്ടറി ഫണ്ട് അനുവദിക്കുകയായിരുന്നു. ഇതിനെതിരെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീന ശശിധരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസ് പരിഗണിച്ച കോടതി സെക്രട്ടറിയുടെ നടപടി തെറ്റാണെന്നും കൗണ്‍സില്‍/ ചെയര്‍മാന്‍ എന്നിവരുടെ നിര്‍ദേശം കൂടാതെ അത്തരത്തില്‍ നഗരസഭയുടെ തനത് വിഹിതം ഉപയോഗിക്കാനാവില്ലെന്ന് കോടതി വിധിക്കുകയായിരുന്നു. പണം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിയമ വിരുദ്ധമാണെന്നും കോടതി വിധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പണം തിരിച്ചടച്ചത്.

More Stories from this section

family-dental
witywide