ഇനി നാലുവര്‍ഷത്തെ കാത്തിരിപ്പ്, 2028-ല്‍ ലൊസാഞ്ചലസിൽ കാണാം, പാരീസ് ഒളിമ്പിക്‌സിന് കൊടിയിറങ്ങി, ഇന്ത്യന്‍ പതാകയേന്തി മനുവും ശ്രീജേഷും

പതിനാറു ദിവസം നീണ്ടുനിന്ന കായിക മാമാങ്കമായ പാരീസ് ഒളിമ്പിക്‌സ് 2024 ന് തിരശ്ശീല വീണു. പാരീസിലെ സ്റ്റേഡ് ഡി ഫ്രാന്‍സില്‍ നടന്ന താരനിബിഡമായ സമാപന ചടങ്ങില്‍ 2028-ല്‍ ലോസ് ആഞ്ജലീസില്‍ കാണാം എന്ന പ്രതീക്ഷ ബാക്കിവെച്ചാണ് പാരീസ് ഒളിമ്പിക്‌സിന് കൊടിയിറങ്ങിയത്. ഷൂട്ടര്‍ മനു ഭാക്കറും ഹോക്കി ഇതിഹാസം പി.ആര്‍ ശ്രീജേഷുമാണ് ഇന്ത്യയുടെ പതാകവാഹകരായത്.

2028ലെ ഒളിമ്പിക്സിന്റെ വേദിയായ ലോസ് ആഞ്ചലസ് മേയര്‍ക്ക് ഒളിമ്പിക്സ് പതാക കൈമാറി. സ്‌നൂപ് ഡോഗ്, റെഡ് ഹോട്ട് ചില്ലി പെപ്പേഴ്‌സ്, ബില്ലി എലിഷ് എന്നിവരുടെ പ്രകടനങ്ങള്‍ സമാപന ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി.

ചൈനയും യു.എസും 40 സ്വര്‍ണം നേടിയെങ്കിലും എല്ലാ ഇനങ്ങളും പൂര്‍ത്തിയാക്കിയപ്പോള്‍, യുഎസ്എ മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തി. ആകെ മെഡലുകളുടെ എണ്ണം യു.എസിന് 126 ആയിരുന്നു. ചൈനക്കാകട്ടെ 91 ഉം. ഒരു വെള്ളിയും അഞ്ച് വെങ്കലവും നേടിയ ഇന്ത്യയാകട്ടെ പട്ടികയില്‍ 71 ാം സ്ഥാനത്താണ്.

More Stories from this section

family-dental
witywide