
2024-ലെ പാരീസ് ഒളിമ്പിക്‌സിൽ പുരുഷ വിഭാഗം ഹോക്കി സെമിഫൈനൽ മത്സരത്തിൽ ജർമ്മനിക്കെതിരെ ഇന്ത്യയുടെ ഹൃദയം തകർത്ത് 2-3ന് ഹർമൻപ്രീത് സിങ്ങിനും കൂട്ടർക്കും തോൽവി. നായകൻ ഹർമൻപ്രീത് സിംഗ്, സുഖ്ജീത് സിംഗ്, ഗോൺസാലോ പീലാട്ട് എന്നിവർ ഇന്ത്യക്കായി സ്കോർ ചെയ്തു. ക്രിസ്റ്റഫർ റൂർ, മാർക്കോ മിൽറ്റ്കൗ എന്നിവരാണ് ജർമ്മനിയുടെ സ്കോറർമാർ. ഒളിമ്പിക്‌സ് വെങ്കല മെഡൽ മത്സരത്തിൽ ഇന്ത്യ ഇനി സ്‌പെയിനിനെ നേരിടും.
രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ജര്‍മനിയുടെ ജയം. ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ക്വാര്‍ട്ടറില്‍ ബ്രിട്ടനെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് സെമിയില്‍ കരുത്തരായ ജര്‍മനിക്കെതിരേ ഇന്ത്യ കളിക്കാനിറങ്ങിയത്.
തുടക്കത്തില്‍ ഇന്ത്യയാണ് ലീഡെടുത്തതെങ്കിലും രണ്ടാം ക്വാര്‍ട്ടറിലേക്ക് കടന്നപ്പോള്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ജര്‍മനി ലീഡ് നേടുകയായിരുന്നു. ആദ്യ ക്വാര്‍ട്ടറില്‍ ഒരു ഗോള്‍ ലീഡുമായി കയറിയ ഇന്ത്യക്കെതിരെ രണ്ടാം ക്വാര്‍ട്ടറില്‍ കൂടുതല്‍ ആസൂത്രിതമായാണ ജര്‍മനി ഇറങ്ങിയത്. പതിനെട്ടാം മിനിറ്റില്‍ പെനല്‍റ്റി കോര്‍ണറില്‍ നിന്ന് ജര്‍മനി സമനില കണ്ടെത്തുകയായിരുന്നു. 27-ാം മിനിറ്റില്‍ ജര്‍മനിക്ക് അനുകൂലമായി അംപയര്‍ പെനല്‍റ്റി സ്‌ട്രോക്ക് വിധിച്ചു. ഇതോടെ സ്‌ട്രോക്ക് എടുത്ത റോഹെര്‍ പി.ആര്‍ ശ്രീജേഷിന് അവസരം നല്‍കാതെ പന്ത് പോസ്റ്റിലെത്തിച്ച് ജര്‍മനിക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു.
മൂന്നാം ക്വാര്‍ട്ടറിന്റെ സമനിലപിടിക്കാന്‍ ഇന്ത്യയ്ക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചു. 36-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ ഇന്ത്യ ലീഡെടുക്കുകയും ചെയ്തു. സുഖ്ജീത് സിങ്ങാണ് ഗോളടിച്ചത്. അതോടെ മൂന്നാം ക്വാര്‍ട്ടര്‍ 2-2 ന് അവസാനിച്ചു. നാലാം ക്വാര്‍ട്ടറില്‍ വിജയഗോളിനായി ഇരുടീമുകളും മത്സരിച്ചു പോരാടി. ജര്‍മനിയുടെ പെനാല്‍റ്റി കോര്‍ണറുകള്‍ ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. എന്നാല്‍ 54-ാം മിനിറ്റില്‍ ഇന്ത്യയുടെ എല്ലാ പ്രതിരോധങ്ങളെയും അട്ടിമറിച്ച് ജര്‍മനി ലീഡെടുത്തു. മാര്‍കോ മില്‍ട്‌കോവാണ് ജർമനിക്കായി ഗോൾ നേടിയത്.