
കോട്ടയം: കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറി ഇറങ്ങി യാത്രക്കാരന് ദാരുണാന്ത്യം. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലാണ് അതിദാരുണമായ അപകടം നടന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വൈകിട്ട് നാലരയ്ക്ക് ശേഷമായിരുന്നു അപകടം. വണ്ടിക്കടിയില്‍പ്പെട്ട യാത്രക്കാരന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി നാട്ടുകാര്‍ പറയുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.