
ഹൂസ്റ്റണ്‍: റാന്നി കളമ്പാല കുടത്തിനാലില്‍ പാസ്റ്റര്‍ ജോണ്‍ മാത്യു (കുഞ്ഞൂട്ടിച്ചായന്‍ -91 വയസ്സ് ) നിര്യാതനായി. ഭാര്യ കുഞ്ഞമ്മ മാത്യു പുല്ലാട് തടത്തേല്‍ കുടുംബാംഗമാണ്. സംസ്‌കാരം ജനുവരി 4 നു തിങ്കളാഴ്ച റാന്നി ഈട്ടിച്ചുവട്ടിലുള്ള സഭാ സെമിത്തേരിയില്‍
മക്കള്‍: ജോണ്‍സ് മാത്യു (ഡല്‍ഹി) ആനി ജോണ്‍ (യൂഎസ്എ) ജോര്‍ജ് മാത്യു (യുഎസ് എ)
മരുമക്കള്‍: രശ്മി മാത്യു (ഡല്‍ഹി) ജോണ്‍ ശാമുവേല്‍ (യുഎസ്എ) ബീന മാത്യു (യൂഎസ്എ)
കൊച്ചു മക്കള്‍ : റിച്ചി ജോണ്‍, മോഹന്‍ മാത്യു, റിയ മാത്യു, അലിഷാ മാത്യു , ലിയാന മാത്യു
പരേതരായ മത്തായി ജോണിന്റെയും ഏലിയാമ്മയുടെയും മകനായി 1933 സെപ്റ്റംബര്‍ മാസം 4 ന് ജോണ്‍ മാത്യുവിന്റെ ജനനം. സ്‌കൂള്‍ കോളേജ് വിദ്യാഭ്യാസത്തിനുശേഷം സുവിശേഷപ്രവര്‍ത്തകന്‍ ആയി. വടക്കേ ഇന്ത്യയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേരളത്തിലെ സഭകള്‍ ചിന്തിക്കുന്നതിനു മുന്‍പേ തന്നെ, നാട്ടിലെ തന്റെ നല്ല ജിവിതസാഹചര്യങ്ങള്‍ ഉപേക്ഷിച്ചു 1957 ല്‍ ബീഹാറില്‍ സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ചു. മുസഫര്‍പുരില്‍ ക്രിസ്ത്യന്‍ ബുക്ക് സ്റ്റാള്‍ തുടങ്ങി വിദേശ മിഷനറിമാരോടൊപ്പം സുവിശേഷ പ്രവര്‍ത്തനം നടത്തി നിരവധി കുടുംബങ്ങളെ ക്രിസ്തു മത അനുയായികള്‍ ആക്കുന്നതിനും അവിടെയുള്ള ജനങ്ങളുടെ ജിവിത നിലവാരം ഉയര്‍ത്തുന്നതിനും മുഖ്യ ധാരയിലേക്ക് കൊണ്ടുവരുന്നതിനും സാധിച്ചു.
യുവാക്കളെ സുവിശേഷ പ്രവര്‍ത്തനത്തിന് പ്രാപ്തരാക്കുന്നതിനും പ്രചോദനം നല്‍കുന്നതിനും വേണ്ടി ‘ എന്റെ പ്രിയപ്പെട്ട ബീഹാര്‍ ജീവിതവും മിഷനറി പ്രവര്‍ത്തനവും ‘ എന്ന പുസ്തകവും രചിച്ചു. ബീഹാര്‍ ബൈബിള്‍ സൊസൈറ്റി, RBMU കമ്മിറ്റിയിലും ദീര്‍ഘനാള്‍ പ്രവര്‍ത്തിക്കുക വഴി സുവിശേഷ പ്രവര്‍ത്തനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും സാധിച്ചു.
1996 ല്‍ താല്‍ക്കാലികമായി ബീഹാര്‍ വിട്ട് അമേരിക്കയില്‍ പോയി എങ്കിലും അവിടെ നിന്നുകൊണ്ടും 2011 ല്‍ നാട്ടില്‍ തിരിച്ചുവന്ന ശേഷവും ബീഹാറില്‍ സുവിശേഷ വേലക്കു നേതൃത്വം നല്‍കി. തന്റെ 80 താം വയസ്സിലും റാന്നിയില്‍ ഉള്ള സുവിശേഷ ടിം ഒരുമിച്ചു വാഹനത്തില്‍ ബീഹാര്‍, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോയി മാസങ്ങളോളം താമസിച്ചു സുവിശേഷ പ്രവര്‍ത്തനം ചെയ്യുന്നതിന് ദൈവം സഹായിച്ചു. ഇമ്മനുവേല്‍ കൂടത്തിനാലില്‍ കുടുംബ ട്രസ്റ്റ് രുപികരിച്ച് നാട്ടിലുള്ള അര്‍ഹരായവര്‍ക്ക് സഹായം എത്തിക്കുന്നതിനും വളരെ ശ്രദ്ധ നല്‍കിയായ് വ്യക്തിയാണ് പാസ്റ്റര്‍.















