പാസ്റ്റർ എം വി ജോർജ് മുളന്തറ അന്തരിച്ചു

ചിക്കാഗോ: പാസ്റ്റർ എം വി ജോർജ് (കുഞ്ഞുമോൻ 78) ഷിക്കാഗോയിൽ അന്തരിച്ചു. പത്തനംതിട്ട കടമ്പനിട്ട സ്വദേശിയായ അദ്ദേഹം മുളന്തറ കുടുംബാംഗമാണ്. ജെസ്സി ജോർജ് ആണ് ഭാര്യ. ആദ്യ ഭാര്യ പരേതയായ തങ്കമ്മ ജോർജ്. അര നൂറ്റാണ്ടു മുൻപ് അമേരിക്കയിൽ എത്തിയ പരേതൻ ദീർഘകാലം ബാങ്ക് ഓഫ് അമേരിക്കയുടെ ഉദ്യോഗസ്ഥനായിരുന്നു. പരേതരായ കെ വി വർഗീസ് മറിയാമ്മ വർഗീസ് എന്നിവരാണ് മാതാപിതാക്കൾ. പരേതനായ മുളന്തറ എബ്രഹാം, സാമുവൽ മുളന്തറ, ജോൺ മുളന്തറ, മറിയാമ്മ വർഗീസ് എന്നിവരാണ് സഹോദരങ്ങൾ.

വിവിധ ഓൺലൈൻ പ്രയർ ഗ്രൂപ്പുകളിലെ സജീവസാന്നിധ്യമായിരുന്ന പാസ്റ്റർ എം വി ജോർജിന്റെ മൃതദേഹം ജൂലൈ 28 ഞായറാഴ്ച വൈകിട്ടു 4 മണി മുതൽ നൈൽസിലുള്ള കൊളോണിയൽ ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിനായി വെക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ശുശ്രൂഷകളെ തുടർന്ന് ഉച്ചയോടെ മേരി ഹിൽ സെമിത്തേരിയിൽ സംസ്കരിക്കും.

More Stories from this section

family-dental
witywide