പത്തനംതിട്ടയിൽ വില്ലേജ് ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി, സ്ഥലത്ത് പൊലീസ്; അന്വേഷണം തുടങ്ങി

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ കടമ്പനാട് വില്ലേജ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വന്തം വീടിനുള്ളിലാണ് കടമ്പനാട് വില്ലേജ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിക്കൽ സ്വദേശിയായ മനോജിനെ (42 ) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പൊലീസ് പരിശോധനയിൽ മനോജിന്‍റെ പോക്കറ്റിൽ നിന്നും ആത്മഹത്യക്കുറിപ്പ് കിട്ടിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ എന്താണ് ഈ കത്തിലുള്ളതെന്ന കാര്യം പൊലീസ് വ്യക്തമാക്കിയിട്ടില്ല. മനോജിനെ മരണത്തിന് പിന്നിലെ കാരണം എന്താണെന്നും വ്യക്തമായിട്ടില്ല. അന്വേഷണം തുടരുകയാണെന്നും കാര്യങ്ങൾ വിശദമായി പിന്നീട് പറയാമെന്നുമാണ് പൊലീസ് പറയുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുളളപ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

pathanamthitta adoor village officer found dead in house

More Stories from this section

family-dental
witywide