

ഡാലസ്: ആറുവയസ്സുള്ളപ്പോള്‍ പോളിയോ രോഗം ബാധിച്ച് കഴുത്തിന് താഴെ ശരീരം തളര്‍ന്നുപോയ പോള്‍ അലക്സാണ്ടര്‍ പിന്നീട് ലോകത്തിന് തന്നെ കണ്ണാടിയായി മാറി. 78 കാരനായ പോള്‍ അലക്സാണ്ടര്‍ ഡാലസില്‍ ഇന്നലെ വിടവാങ്ങിയപ്പോള്‍ അത് വലിയൊരു അദ്ധ്യായത്തിന്റെ അവസാനം കൂടിയായി. പോളിയോ രോഗം ശരീരം മുഴുവന്‍ തളര്‍ത്തിയിട്ടും പോള്‍ അലക്സാണ്ടറുടെ മനസ്സ് തളര്‍ന്നില്ല. അദ്ദേഹം ജീവിതത്തെ ധീരമായി മുന്നോട്ടുനയിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ അദ്ദേഹം നല്‍കിയ സന്ദേശം ലോകത്ത് ഒരുപാട് പേര്‍ക്ക് പ്രചോദമായിട്ടുണ്ട്.

1952ലായിരുന്നു പോള്‍ അലക്സാണ്ടറിന് പോളിയോ രോഗം ബാധിച്ചത്. പിന്നീട് ജീവന്‍ നിലനിര്‍ത്താന്‍ ഇരുമ്പ് ശ്വാസകോശം സ്ഥാപിക്കുകയായിരുന്നു. ഇരുമ്പ് ശ്വാസകോശത്തിന്റെ സഹായത്തില്‍ അദ്ദേഹം 72 വര്‍ഷം ജീവിച്ചു. ടിക് ടോക്കില്‍ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് പോളിനുള്ളത്.
യന്ത്ര സഹായത്തോടെ ശ്വസനത്തെ ഉത്തേജിപ്പിക്കുന്ന നെഗറ്റീവ് പ്രഷര്‍ വെന്റിലേറ്ററാണ് ഇരുമ്പ് ശ്വാസകോശം. ഇത് ഉപയോഗിക്കുന്ന വ്യക്തിയുടെ ശരീരത്തിന്റെ ഭൂരിഭാഗം യന്ത്രത്തിന് ഉള്ളിലായിരിക്കും ഉണ്ടാവുക. ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഇരുമ്പ് ശ്വാസകോശം ഇപ്പോള്‍ അത്ര അധികം ഉപയോഗിക്കുന്നില്ല. ഏതായാലും മെഡിക്കല്‍ ചരിത്രത്തിലെ അത്ഭുതം തന്നെയാണ് പോള്‍ അലക്സാണ്ടര്‍. തളര്‍ന്ന ആ കിടപ്പിലും ലോകത്തിന് വേണ്ടി ചിന്തിച്ച, ജീവിച്ച മനുഷ്യന്‍.
Paul Alexander Dies in Dallas














