
കോട്ടയം: പിസി ജോര്‍ജ് ബിജെപിയിലേക്ക്. ‘ജനപക്ഷം ബിജെപിക്കൊപ്പം പോകും. ബിജെപിയില്‍ അംഗത്വം എടുക്കണമെന്നാണ് സംസ്ഥാന കമ്മിറ്റി അഭിപ്രായം. ലയനം എന്ന് പറയാന്‍ ആകില്ല. നദിയില്‍ തോടു ചേരുന്നു അത്രമെ പറയാനാകു.’ പി സി ജോര്‍ജ്ജ് പറഞ്ഞു. ‘ജനപക്ഷമില്ലാതാകും. പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന നിര്‍ബന്ധമില്ല. ബിജെപി തീരുമാനിക്കും.’ പി സി ജോര്‍ജ് വിശദീകരിച്ചു.
ബിജെപിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജോര്‍ജിന്റെ വരവ് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം. ലയനമെന്ന നിബന്ധന ബിജെപിയാണ് മുന്നോട്ടുവെച്ചത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയുടെ ഭാഗമായിരുന്നു പിസി ജോര്‍ജ്. വീണ്ടും മുന്നണിയുടെ ഭാഗമാകാനുള്ള താല്‍പര്യമറിയിച്ചപ്പോഴാണ് ബിജെപി ലയനമെന്ന നിബന്ധന വെച്ചത്.














