കോട്ടയത്ത് തുഷാറിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ശ്രദ്ധ നേടി പിസിയുടെ അസാന്നിധ്യം, ‘വിളിക്കാത്ത കല്യാണത്തിന് ചോറുണ്ണില്ല’

കോട്ടയം: കോട്ടയത്തെ എന്‍ ഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞടുപ്പ് കണ്‍വെന്‍ഷനിൽ പി സി ജോർജ്ജിന്‍റെ അസാന്നിധ്യവും ചർച്ചയാകുന്നു. ഇന്ന നടന്ന കോട്ടയത്തെ എന്‍ ഡി എ തിരഞ്ഞടുപ്പ് കണ്‍വെന്‍ഷനിൽ പി സി ജോര്‍ജ്ജ് ഉണ്ടായിരുന്നില്ല. കെ പി എസ് മേനോന്‍ ഹാളില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. കൺവെൻഷൻ കഴിഞ്ഞതോടെ മാധ്യമ പ്രവർത്തകരും ബി ജെ പി നേതാക്കളോട് പി സി എവിടെയെന്ന ചോദ്യം ഉന്നയിച്ചു. എല്ലാ നേതാക്കളും എല്ലാ കണ്‍വെന്‍ഷനുകളിലും പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ലെന്നായിരുന്നു ജോര്‍ജിന്‍റെ അസാന്നിധ്യത്തെ കുറിച്ചുളള കെ സുരേന്ദ്രന്‍റെ പ്രതികരണം.

എന്നാൽ പി സിയുടെ പ്രതികരണം കുറച്ചുകൂടി വ്യക്തതയുള്ളതായിരുന്നു. വിളിക്കാത്ത കല്യാണത്തിന് ചോറുണ്ണാൻ പോകുന്ന പാരമ്പര്യം തനിക്കില്ലെന്നായിരുന്നു ജോർജ് പറഞ്ഞത്. ബി ജെ പി പ്രവർത്തകനാണ് താനിപ്പോളുമെന്നും ഘടക കക്ഷികളുടെ യോഗത്തിന് ക്ഷണിച്ചാലല്ലേ പോകാൻ പറ്റൂ എന്ന് കൂടി പി സി പറഞ്ഞുവച്ചതോടെ തുഷാറുമായുള്ള അഭിപ്രായ വ്യത്യാസം കൂടുതൽ പ്രകടമായി.പത്തനംതിട്ട സീറ്റ് തനിക്ക് നിഷേധിക്കപ്പെടാന്‍ കാരണം വെള്ളാപ്പളളി നടേശന്‍റെയും തുഷാര്‍ വെള്ളാപ്പളളിയുടെയും നിലപാടുകളാണെന്ന വിമര്‍ശനം പി സി ജോര്‍ജ് നേരത്തെ ഉന്നയിച്ചിരുന്നു. കോട്ടയത്ത് പ്രചാരണത്തിനിറങ്ങില്ലെന്ന സൂചനയും ജോര്‍ജ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് തുഷാറിന്‍റെ യോഗത്തിലെ അസാന്നിധ്യവും.

pc george boycott thushar vellappally kottayam nda convention

More Stories from this section

family-dental
witywide