
പെന്‍സില്‍വാനിയ: തന്റെ മുന്‍ കാമുകന്‍ ഉറങ്ങുമ്പോള്‍ തലയില്‍ വെടിവച്ചതിന് പെന്‍സില്‍വാനിയയിലെ ഒരു ജഡ്ജിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകശ്രമത്തിനും ക്രൂരമായ ആക്രമണത്തിനും കേസെടുത്തു.
കഴിഞ്ഞ ഫെബ്രുവരി 9 നാണ് കേസിന് ആസ്പദമായ സംഭവം. ഹാരിസ്ബര്‍ഗിലെ വീട്ടില്‍വെച്ച് ഇരയായ മൈക്കല്‍ മക്കോയ്, മജിസ്റ്റീരിയല്‍ ജില്ലാ ജഡ്ജി സോന്യ മക്‌നൈറ്റുമായുള്ള ഒരു വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഭവം നടന്നത്.
54 കാരനായ മക്കോയ് തങ്ങളുടെ ഒരു വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചതിന് ശേഷം മക്‌നൈറ്റിനോട് ബന്ധം ഉപേക്ഷിക്കാനും തന്റെ വീട്ടില്‍ നിന്നും പുറത്തുപോകാനം നിരവധി ആവശ്യപ്പെട്ടു. എന്നാല്‍ അതിന് സോന്യ തയ്യാറായില്ല. ഫെബ്രുവരി 9 ന്, മക്കോയ് ഒരു റെസ്റ്റോറന്റില്‍ നിന്ന് വീട്ടിലെത്തിയശേഷം സോന്യയെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ സോന്യയുടെ അമ്മയുടെ സഹായം തേടാന്‍ താന്‍ പദ്ധതിയിട്ടിരുന്നതായി അവപറഞ്ഞു.
തുടര്‍ന്ന് ഏകദേശം 11 മണിയോടെ അയാള്‍ ഉറങ്ങാന്‍ കിടന്നു. എന്നാല്‍ ഒരു വലിയ തല വേദനയോടെ പിടഞ്ഞ് എണീറ്റ മക്കോയ് അലറി വിളിച്ചു.അടുത്ത മുറിയില്‍ നിന്നും ഓടി എത്തിയ സോന്യ ഉടന്‍ തന്നെ പൊലീസിനെ വിളിക്കുകയായിരുന്നു. മക്കോയ് സ്വയം വെടിവെച്ചു എന്നാണ് അവര്‍ ആദ്യം പറഞ്ഞത്. പിന്നീട് അത് അവര്‍തന്നെ ചെയ്തതാണെന്ന് കണ്ടെത്തുകയായിരുന്നു.
തലയ്‌ക്കേറ്റ വെടിയില്‍ മക്കോയ്ക്ക് ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. താന്‍ സ്വയം വെടിവെച്ചിട്ടില്ലെന്ന് സംഭവസ്ഥലത്തുവെച്ചും പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴും മക്കോയ് പോലീസിനോട് പറഞ്ഞു. ഇരയ്ക്ക് ഒരടി അകലെ വെച്ചാണ് വെടിയേറ്റതെന്നും അത് ചെയ്തത് സോന്യ ആണെന്നും തുടര്‍ന്ന് നടത്തിയ അന്വേണത്തില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 15 ന് സോന്യയെ അറസ്റ്റ് ചെയ്യുകയും ഫസ്റ്റ് ഡിഗ്രി കൊലപാതകശ്രമം, ക്രൂരമായ ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു.
2016 മുതല്‍ ഡൗഫിന്‍ കൗണ്ടിയില്‍ തിരഞ്ഞെടുക്കപ്പെട്ട ജഡ്ജി എന്ന നിലയിലുള്ള അവരുടെ ചുമതലകളില്‍ നിന്ന് സോന്യയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അവര്‍ ഇപ്പോള്‍ ഡോഫിന്‍ കൗണ്ടി ജയിലിലാണ്.















