
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രവര്‍ത്തനോഘ്ടനം ജനുവരി 21 ഞായറാഴ്ച വൈകീട്ട് ഏഴിന് സൂം പ്ലാറ്റ്‌ഫോമില്‍ വെച്ച് നടത്തപ്പെടും. ചാപ്റ്റര്‍ പ്രസിഡന്റ് റവ.ഡോ.ജോമോന്‍ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അനുഗ്രഹീത ആത്മീയ പ്രഭാഷകന്‍ പാസ്റ്റര്‍ ബാബു ചെറിയാന്‍ മുഖ്യ സന്ദേശം നല്‍കും.
റവ. എബി തോമസ് – (വൈസ് പ്രസിഡന്റ്), ബ്രദര്‍. സാം മേമന (സെക്രട്ടറി) ഡോ. റോജന്‍ സാം (ജോയിന്റ് സെക്രട്ടറി), ബ്രദര്‍. ജോസ് ബേബി (ട്രഷറര്‍) സൂസന്‍ ജെയിംസ് (വനിതാ കോര്‍ഡിനേറ്റര്‍), സ്റ്റെയ്‌സി മത്തായി (യൂത്ത് കോര്‍ഡിനേറ്റര്‍) രക്ഷാധികാരികള്‍: റവ. സണ്ണി ഫിലിപ്പ്, റവ. തോമസ് കിടങ്ങാലില്‍, ബ്രദര്‍. സജി തട്ടയില്‍ എന്നിവരാണ് പുതിയ ചാപ്റ്റര്‍ ഭാരവാഹികള്‍.
നോര്‍ത്ത് അമേരിക്കയിലുള്ള മലയാളി പെന്തക്കോസ്ത് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാന്‍ രൂപം കൊണ്ട കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ ഭാരവാഹികളായി, രാജന്‍ ആര്യപ്പള്ളി (പ്രസിഡന്റ്), സാം മാത്യു (വൈസ് പ്രസിസന്റ്), നിബു വെള്ളവന്താനം ( ജനറല്‍ സെക്രട്ടറി), റവ. എബിന്‍ അലക്‌സ് (ജോ.സെക്രട്ടറി), ഡോ. ജോളി ജോസഫ് (ട്രഷറാര്‍), ഡോ. ഷൈനി സാം (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവര്‍ പ്രവര്‍ത്തിച്ചുവരുന്നു.