
തിരുവനന്തപുരം: നടന്‍ കൊല്ലം തുളസിയെ പറ്റിച്ച് ഇരുപത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പണം ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പ്രതികള്‍ കൊല്ലം തുളസിയെ പറ്റിച്ചത്. തിരുവനന്തപുരം സ്വദേശികളായ സന്തോഷ് കുമാര്‍, ദീപക് എന്നിവരാണ് അറസ്റ്റിലായത്. അച്ഛനും മകനുമാണ് ഇവര്‍. രണ്ട് വര്‍ഷമായി ഒലിവിലായിരുന്ന ഇരുവരേയും തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പണം ഇരട്ടിപ്പിക്കുന്ന പദ്ധതി പരിചയപ്പെടുത്തി വിശ്വസിപ്പിച്ചാണ് ഇവര്‍ കൊല്ലം തുളസിയുടെ കയ്യില്‍ നിന്നും 20 ലക്ഷം തട്ടിയത്. ഇരുവര്‍ക്കുമെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്.