വീണ്ടും 400 ന്റെ കണക്കുപറഞ്ഞ് അമിത് ഷാ; ‘എല്ലാ ജാതിയിലും വര്‍ഗത്തിലും പെട്ട ആളുകള്‍ മോദിക്ക് വോട്ട് ചെയ്യും’

ന്യൂഡല്‍ഹി: എല്ലാ ജാതിയിലും വര്‍ഗത്തിലും പെട്ട ആളുകള്‍ മോദിക്ക് വോട്ട് ചെയ്യുന്നുവെന്നും മറ്റ് പാര്‍ട്ടികളുടെ അനുയായികള്‍ക്ക് പോലും അദ്ദേഹം മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരിച്ചെത്തുമെന്ന് ഉറപ്പാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ ആത്മവിശ്വാസ പ്രകടനം.

വോട്ടര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നതിനാല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയും അതിന്റെ സഖ്യകക്ഷികളും 400-ലധികം സീറ്റുകള്‍ നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.

ബി.ജെ.പി നിലവിലുള്ള ഭൂരിഭാഗം സീറ്റുകളും നിലനിര്‍ത്തുമെന്നും ഇതുവരെ എത്താത്ത ഇടങ്ങളില്‍ തങ്ങളുടെ നേട്ടം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, പശ്ചിമ ബംഗാളിലും ഒഡീഷയിലും ഞങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും പശ്ചിമ ബംഗാളില്‍ 24 മുതല്‍ 30 വരെ സീറ്റുകള്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒഡീഷയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ദക്ഷിണേന്ത്യയില്‍ മൊത്തത്തില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Stories from this section

dental-431-x-127
witywide