മോദിയുടെ വാഗ്ദാനങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ വിശ്വസിക്കുന്നില്ല ; മൂല്യങ്ങളെല്ലാം തകര്‍ന്ന് രാജ്യം അപകടാവസ്ഥയില്‍ : പിണറായി വിജയന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും കള്ളം മാത്രമാണ് പ്രധാനമന്ത്രി പറയുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മൂല്യങ്ങളെല്ലാം തകര്‍ന്ന് രാജ്യം അപകടാവസ്ഥയിലാണെന്നും ബി.ജെ.പി നടത്തുന്നത് മതരാഷ്ട്രവാദം ഉന്നയിക്കുന്ന ആര്‍.എസ്.എസ് അജണ്ടയാണെന്നും ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റുകളുമാണ് ബി.ജെ.പിയുടെ ആഭ്യന്തര ശത്രുക്കളെന്നും
ആര്‍ എസ് എസ് അജണ്ടയായ പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസും ചെയ്യുന്നതെന്നും പ്രകടന പത്രികയില്‍ വിഷയം ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് ധൈര്യം കാണിച്ചില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല, സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ഇന്‍ഡ്യ മുന്നണി നേടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

More Stories from this section

family-dental
witywide