മണിപ്പുരിൽ ക്യാംപുകളിൽ കഴിയുന്നവർക്ക് അവിടെതന്നെ വോട്ടുചെയ്യാൻ അവസരം നൽകും

മണിപ്പൂരിലെ വംശീയ അക്രമത്തെ തുടർന്ന് വീടുകൾ വിട്ട് വിവിധ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ക്യാമ്പുകളിൽ നിന്ന് തന്നെ വോട്ട് ചെയ്യാൻ അവസരമുണ്ടാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്ന വാർത്താ സമ്മേളനത്തിനിടെ മണിപ്പൂരിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിപറയുമ്പോൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

ജമ്മു കശ്മീർ അഭയാർഥികൾക്കായി ഒരു പദ്ധതി ഉള്ളതുപോല മണിപ്പൂരിലും ഈ പദ്ധതി നടപ്പിലാക്കും. വോട്ടർമാർ അതത് ക്യാമ്പുകളിൽ നിന്ന് വോട്ട് ചെയ്യാൻ അനുവദിക്കും രാജീവ്കുമാർ പറഞ്ഞു.

എല്ലാം നമുക്ക് ബാലറ്റിലൂടെ തീരുമാനിക്കാം, സമാധാനപരമായി തിരഞ്ഞെടുപ്പിൽ പങ്കെടുക്കണമെന്ന് എല്ലാ വോട്ടർമാരോടും അഭ്യർഥിക്കുന്നു – മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണർ മണിപ്പൂരിലെ വോട്ടർമാരോട് അഭ്യർഥിച്ചു. ” ഞങ്ങൾ ക്രമീകരണങ്ങളും ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം മെയ് മുതൽ മണിപ്പൂരിൽ മെയ്തേയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ ഏറ്റുമുട്ടലിൽ 200-ലധികം പേരുടെ ജീവൻ നഷ്ടപ്പെട്ടു.
50,000 ത്തോളം പേർ അശാന്തിയെ തുടർന്ന് വിവിധ ക്യാമ്പുകളിൽ കഴിയുന്നു.

People Who live in Camps in Manipur will be allowed to vote from camps